---
title: "കിണറ്റിൽ വീണ സ്ത്രീയും, രക്ഷിക്കാൻ ഇറങ്ങിയയാളും കിണറ്റിൽ അകപ്പെട്ടു ; അതിസാഹസീക രക്ഷാപ്രവർത്തനം നടത്തി പാനൂർ ഫയർഫോഴ്സ് ടീം"
english_title: "The woman who fell into the well and the man who came down to save her got stuck in the well; Pannur Fire Force Team Performed a Extreme Rescue Operation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/161058/The woman who fell into the well and the man who came down to save her got stuck in the well; Pannur Fire Force Team Performed a Extreme Rescue Operation"
published_at: "2023-11-10T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654de2ecc71c2_64ec6e1ed5be8_Untitled-1_copy.jpg"
keywords: []
---

# കിണറ്റിൽ വീണ സ്ത്രീയും, രക്ഷിക്കാൻ ഇറങ്ങിയയാളും കിണറ്റിൽ അകപ്പെട്ടു ; അതിസാഹസീക രക്ഷാപ്രവർത്തനം നടത്തി പാനൂർ ഫയർഫോഴ്സ് ടീം

> **Lead Summary:** കിണറ്റിൽ വീണ സ്ത്രീയും, രക്ഷിക്കാൻ ഇറങ്ങിയയാളും കിണറ്റിൽ അകപ്പെട്ടു ; അതിസാഹസീക രക്ഷാപ്രവർത്തനം നടത്തി പാനൂർ ഫയർഫോഴ്സ് ടീം

## Article Content

കിണറ്റിൽ വീണ സ്ത്രീയും, രക്ഷിക്കാൻ ഇറങ്ങിയയാളും കിണറ്റിൽ അകപ്പെട്ടു ; അതിസാഹസീക രക്ഷാപ്രവർത്തനം നടത്തി പാനൂർ ഫയർഫോഴ്സ് ടീം

പാട്യം ഗ്രാമപഞ്ചായത്തിലെ വെസ്റ്റ് പാട്യം രാമനിലയത്തെ പത്മിനിയാണ് അബദ്ധത്തിൽ 45 അടിയോളം താഴ്ചയുള്ള വീട്ട് കിണറ്റിൽ വീണത്.

നിലവിളി കേട്ട് ഓടിയെത്തിയ ശശിധരൻ പത്മിനിയെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയെങ്കിലും പത്മിനിയെ ഉയർത്താൻ സാധിച്ചില്ല.

തുടർന്ന് പാനൂർ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് വരുന്നത് വരെ ശശിധരൻ പത്മിനിയെ കൈ പിടിച്ച് സംരക്ഷിച്ചിരുന്നു. അഗ്നി രക്ഷാ നിലയത്തിലെ ഫയർസ്റ്റേഷൻ ഓഫീസർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ ഉടൻ സ്ഥലത്ത് കുതിച്ചെത്തി.

സീനിയർ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ ബൈജു കോട്ടായി കിണറ്റിലിറങ്ങി ഇരുവരെയും സാഹസികമായി രക്ഷപ്പെടുത്തി കിണറിന് പുറത്തെത്തിച്ചു.

ഫയർ ഓഫീസർമാരായ ടി.പി പ്രജീഷ്, എ.കെ. സരുൺ ലാൽ ,ജോബി തോമസ്, കെ.ബിജു, ഹോംഗാർഡ് രത്നാകരൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/161058/The woman who fell into the well and the man who came down to save her got stuck in the well; Pannur Fire Force Team Performed a Extreme Rescue Operation)